ക്ലൈമറ്റ് കപ്പ് ഇനി ഗോകുലം കേരളയ്ക്ക് സ്വന്തം. കേരളത്തിന്റെ അഭിമാന ക്ലബ്ബായ ഗോകുലം കേരള ഒരു കിരീടം കൂടെ കേരളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ലെയില്‍ നടന്ന ക്ലൈമറ്റ് കപ്പ് കിരീടമാണ് ഗോകുലം ഇന്ന് സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന്വ് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. നേരത്തെ ഗോകുലം കേരള സെമിഫൈനലില്‍ ലഡാക്ക് എഫ് സിയെയും പരാജയപ്പെടുത്തിയിരുന്നു.
ആദ്യപകുതിയില്‍ തന്നെ ഗോകുലം കേരള രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി. ആദ്യം ഒരു ലോങ്ങ് റേഞ്ച് സ്‌ട്രൈക്കിലൂടെ മഷൂറാണ് ഗോകുലം കേരളയ്ക്കായി ലീഡ് എടുത്തത്. രണ്ടാം പകുതിയില്‍ തര്‍പുയിയയുടെ ഗോളില്‍ ഗോകുലം ലീഡ് മൂന്നാക്കി ഉയര്‍ത്തി. വാസിമിലൂടെ നാലാം ഗോള്‍ കൂടെ നേടിയതോടെ ഗോകുലം വിജയം പൂര്‍ത്തിയാക്കി. ഗോകുലം കേരള ക്ലബ് ചരിത്രത്തിലെ എട്ടാമത്തെ കിരീടം ആണിത്.
അവര്‍ നേരത്തെ രണ്ടു തവണ ഐ ലീഗ് കിരീടവും, ഒരു ഡ്യൂറണ്ട് കപ്പും, രണ്ട് കേരള പ്രീമിയര്‍ ലീഗ് കിരീടവും, ഒരു ബൊദുസ കപ്പും, ഒരു ഇന്‍ഡിപെന്‍ഡന്‍സ് ഡേ കപ്പും നേടിയിട്ടുണ്ട്. കേരളത്തില്‍ ഒരു പ്രൊഫഷണല്‍ ക്ലബ്ബ് ഇത്രയധികം കിരീടങ്ങള്‍ നേടുന്നത് ഇതാദ്യമാണ്.