/kalakaumudi/media/media_files/2025/08/05/kca-2025-08-05-20-53-50.png)
തിരുവനന്തപുരം:കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സീനിയര്‍ താരങ്ങള്‍ മുതല്‍ കൗമാര താരങ്ങള്‍ വരെ ഇത്തവണെ കെസിഎല്ലില്‍ മത്സരിക്കുന്നുണ്ട്. കേരളത്തിന്റെ ഭാവി താരങ്ങളെ കണ്ടെത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന നിശബ്ദ വിപ്ലവത്തിന്റെ ഭാഗം കൂടിയാണ് ലീഗ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരള ക്രിക്കറ്റ് ലീഗിനെ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ടി20 ലീഗായി വളര്‍ത്തുക കൂടിയാണ് കെസിഎ ലക്ഷ്യമിടുന്നത്. തമിഴ്നാട് പ്രീമിയര്‍ ലീഗിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
കളിയുടെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം, കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും സംപ്രേക്ഷണത്തിലൂടെ ആഗോള ശ്രദ്ധ നേടാനും ലക്ഷ്യമിട്ടുള്ളതാകും പുതിയ പദ്ധതികളെന്ന് കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.