കാര്യവട്ടം സ്‌റ്റേഡിയം നല്‍കാന്‍ ആകില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

.ക്രിക്കറ്റിന് വേണ്ടി കോടികള് ചിലവിട്ടു നിര്‍മ്മിച്ച പിച്ചുകളും ടര്‍ഫും മെസിയുടെയും അര്‍ജന്റീനയുടെയും ഒരു കളിക്ക് വേണ്ടി എങ്ങനെയാണ് നശിപ്പിക്കുന്നത് എന്നാണ് കെ സി എ വൃത്തങ്ങള്‍ ചോദിക്കുന്നത

author-image
Sneha SB
New Update
KARYAVATTOM PITCH

തിരുവനന്തപുരം : മെസിയുടെ കളിക്ക് വേണ്ട് പരിഗണിക്കുന്ന കാര്യവട്ടം സ്റ്റേഡിയം വിട്ടു നല്‍കാനാകില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ . എസിസി അംഗീകരിച്ച സ്‌റ്റേഡിയമായ കാര്യവട്ടത്ത് സെപ്റ്റംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ വനിതാ ലോക കപ്പ് മത്സരങ്ങള്‍ ഉള്‍പ്പടെ നടക്കാന്‍ ഇരിക്കുകയാണ് . ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഫുഡ്‌ബോള്‍ കളിക്കാന്‍ വിട്ടു നല്‍കുക എന്നാണ് അസോസിയേഷന്‍ ചോദിക്കുന്നത്.ക്രിക്കറ്റിന് വേണ്ടി കോടികള് ചിലവിട്ടു നിര്‍മ്മിച്ച പിച്ചുകളും ടര്‍ഫും മെസിയുടെയും അര്‍ജന്റീനയുടെയും ഒരു കളിക്ക് വേണ്ടി എങ്ങനെയാണ് നശിപ്പിക്കുന്നത് എന്നാണ് കെ സി എ വൃത്തങ്ങള്‍ ചോദിക്കുന്നത്.സ്‌റ്റേഡിയം വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ വനിതാ ലോകകപ്പ് മത്സരങ്ങളും , ജനുവരിയില്‍ നടക്കാന്‍ സാധ്യതയുളള  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരം ഉള്‍പ്പടെ നഷ്ടമാകും. ഫുഡ് ബോള്‍ മത്സരം നടക്കുകയാണെങ്കില്‍ വീണ്ടും അന്താരാഷ്ട്ര നിലവാരമുളള പിച്ചൊരുക്കാന്‍ മാസങ്ങള്‍ വേണ്ടി വരും . 

 

Green Field Stadium MESSI cricket