കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു ഇല്ല

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. സഞ്ജു വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നാണ് വിവരങ്ങള്‍.

author-image
Athira Kalarikkal
New Update
sanjun

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. സഞ്ജു വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നാണ് വിവരങ്ങള്‍. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെയാണ് കേരള ക്രിക്കറ്റ് ലീഗ് നടക്കുന്നത്.

ഈ സമയത്താണ് ദുലീപ് ട്രോഫിയും നടക്കുക. ഈ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ 25 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സഞ്ജു ദുലീപ് ട്രോഫിയുടെ ഭാഗമാകുകയാണെങ്കില്‍ കേരള ക്രിക്കറ്റ് ലീഗ് സഞ്ജുവിന് നഷ്ടമാവും. ഈ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇന്ത്യന്‍ ടീമിന്റെ സ്ഥിര സാന്നിധ്യമാവാനാവും സഞ്ജു ലക്ഷ്യമിടുക.

ഇതിന് പിന്നാലെ നടന്ന സിംബാബ്വേക്കെതിരെയുള്ള ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു. 

അതേസമയം, കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടപോരാട്ടത്തിനായി അണിനിരക്കുന്നത്.

Sanju Samson paris olympics 2024