രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരിന്നിംഗ്സിന്റെയും 169 റണ്‍സിന്റെയും ഗംഭീര വിജയം നേടിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറ് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് രഞ്ജിയില്‍ കേരളം ക്വാര്‍ട്ടറില്‍ കടക്കുന്നത്

author-image
Prana
Updated On
New Update
kerala ranji

രഞ്ജി ട്രോഫിയില്‍ ബിഹാറിനെ തകര്‍ത്ത് തരിപ്പണമാക്കി കേരളം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരിന്നിംഗ്സിന്റെയും 169 റണ്‍സിന്റെയും ഗംഭീര വിജയം നേടിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറ് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് രഞ്ജിയില്‍ കേരളം ക്വാര്‍ട്ടറില്‍ കടക്കുന്നത്. ജയത്തോടെ ഗ്രൂപ്പ് സി യില്‍ കേരളത്തിന് 28 പോയിന്റായി. ഈ മത്സരത്തിനു മുമ്പ് ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് ടീമിനുണ്ടായിരുന്നത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഹരിയാന തോറ്റാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളത്തിന് ക്വാര്‍ട്ടറിലെത്താം.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 351 റണ്‍സിന്റെ വെല്ലുവിളി ബിഹാറിനു മുമ്പില്‍ വച്ചു. എന്നാല്‍, മറുപടി ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബിഹാര്‍ 64ല്‍ ഒതുങ്ങി. ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സിനും പുറത്തായി. അഞ്ച് വിക്കറ്റ് കൊയ്ത ജലജ് സക്‌സേനയുടെ ഉജ്ജ്വല പ്രകടനമാണ് ബിഹാറിനെ നിലംപരിശാക്കിയത്. ആദിത്യ സര്‍വാതെ മൂന്നും നിധീഷ് എം ഡി, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മംഗള്‍ മഹ്‌റോര്‍ (5), ശ്രമണ്‍ നിഗ്രോധ്(15), ആയുഷ് ആയുഷ് ലോഹാറുക (9) എന്നിവരെ ബിഹാറിന് നഷ്ടമായി. സാക്കിബുള്‍ ഗനി (31), നായകന്‍ വീര്‍ പ്രതാപ് സിംഗ് (30) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

 

ranji trophy