/kalakaumudi/media/media_files/2025/01/30/2FBmGudhmv46uhSg9TzP.jpg)
Kerala Manipur
ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്ബാളില്‍ ജയത്തോടെ തുടങ്ങി കേരളം. മറുപടിയില്ലാത്ത ഒരു ഗോളിന് മണിപ്പൂരിനെയാണ് തോല്‍പ്പിച്ചത്. 54ാം മിനിറ്റില്‍ ബിബിനാണ് വിജയ ഗോള്‍ നേടിയത്.
ഡല്‍ഹി, മണിപ്പൂര്‍, സര്‍വിസസ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പില്‍ ബിയിലാണ് കേരളമുള്ളത്. ഫെബ്രുവരി ഒന്നിന് ഡല്‍ഹിയെയും മൂന്നിന് സര്‍വിസസിനെയും നേരിടും.
സന്തോഷ് ട്രോഫി ഫുട്ബാളില്‍ ഫൈനലിലെത്തിയ കേരള ടീം ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്.
പരിചയ സമ്പന്നരില്ലാത്ത ടീമിനെ ഷഫീഖ് ഹസനാണ് പരിശീലിപ്പിക്കുന്നത്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ 2023ല്‍ ഗോവയില്‍ വെങ്കലമായിരുന്നു.