/kalakaumudi/media/media_files/VXjaiAWjVsrvbZ0Pz1rg.jpeg)
കൊച്ചി: കൊച്ചി കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന 68-ാമത് കേരള സംസ്ഥാന സീനിയര്‍ പുരുഷ-വനിത ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ കോട്ടയം നേരിടുമ്പോള്‍ പാലക്കാട് ആലപ്പുഴയെയും നേരിടും.
പുരുഷ വിഭാഗത്തില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂര്‍ പത്തനംതിട്ടയെ (64 -48 ) തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചു. അവര്‍ തിരുവന്തപുരവുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ എറണാകുളം-ആലപ്പുഴ മത്സരത്തിലെ വിജയികള്‍ കോട്ടയം-കണ്ണൂര്‍ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
വനിതകളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ താരങ്ങള്‍ നയിക്കുന്ന തിരുവനന്തപുരo പത്തനംതിട്ടയെ തോല്‍പിച്ചു (67-20) അന്താരാഷ്ട്ര താരം അനീഷ ക്ലീറ്റസ് 20 പോയിന്റുമായി ടോപ് സ്‌കോറായി.
വനിതകളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കോട്ടയം കോഴിക്കോടിനെ പരാജയപ്പെടുത്തി (79-43). മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കോളേജ് താരങ്ങളുമായി ഇറങ്ങിയ തൃശൂര്‍ കെഎസ്ഇബിയുടെ നാല് താരങ്ങളുമായി ഇറങ്ങിയ ആലപ്പുഴയോട് രണ്ടു പോയിന്റിന് പരാജയപെട്ടു (59-57) . മൂന്ന് പോയിന്ററുകള്‍ ഉള്‍പ്പടെ 27 പോയിന്റ് നേടിയ ആലപ്പുഴയുടെ അമൃത ഇകെ. ആയിരുന്നു വിജയശില്‍പി. വനിതകള്‍ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള പോലീസ് താരങ്ങളുമായി ഇറങ്ങിയ പാലക്കാട് എറണാകുളത്തെ (73-54 ) പരാജയപ്പെടുത്തി. 22 പോയിന്റുമായി ചിപ്പി മാത്യു പാലക്കാടിന്റെ ടോപ് സ്‌കോറര്‍. പുരുഷന്മാരിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂര്‍ പത്തനംതിട്ടയെ തോല്‍പിച്ചു (64-48).
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ താരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള തിരുവന്തപുരം, കേരള പോലീസ് താരങ്ങളടങ്ങിയ പാലക്കാടിനെ തോല്‍പ്പിച്ചു. മൂന്നാം ക്വാര്‍ട്ടര്‍ഫൈനലില്‍ ആതിഥേയരായ എറണാകുളം 77-37 ആലപ്പുഴയെ പരാജയപ്പെടുത്തി.