Kerala Super League
കോഴിക്കോട്: കേരളാ സൂപ്പര്‍ ലീഗില്‍ കണ്ണൂര്‍ വാരിയേഴ്‌സും കൊച്ചി ഫോഴ്‌സോ എസിയും തമ്മിലുള്ള ഉദ്ഘാടന മത്സരം തന്നെ സമനിലയില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ആസിഫ് അലിയുടെ കണ്ണൂര്‍ വാരിയേഴ്‌സ് ആണ് മത്സരത്തില്‍ ലീഡ് നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയോടെ കൊച്ചി തിരിച്ചടിച്ചു. ഇതിന് പിന്നാലെ കളി സമനിലയില്‍ എത്തുകയായിരുന്നു.
18ാം മിനിറ്റില്‍ കണ്ണൂരിനുവേണ്ടി സ്പെയിനിന്റെ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ ഡേവിഡ് ഗ്രാന്‍ഡെ സെറാനോ ഗോള്‍ നേടി. എന്നാല്‍ 77-ാം മിനിറ്റില്‍ ഫോഴ്സാ കൊച്ചി സ്ട്രൈക്കര്‍ ബസന്ദ സിങ്ങിലൂടെ കൊച്ചി തുല്യത പാലിച്ചു. പയ്യനാട് വെച്ച് നടന്ന ആദ്യ കളിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരിയേഴ്സ് കൊച്ചിക്കെതിരേ ഇറങ്ങിയത്.
കോച്ചി ഫോഴ്സ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം എഫ്‌സിയോട് രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും പോരാടും. ഒരു മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും മലപ്പുറം ഇന്ന് കാലിക്കറ്റിനെതിരെ ഇറങ്ങുന്നത്.