അമ്മയോടൊപ്പം അച്ഛനും; വൈറലായി മൂന്നാം ക്ലാസിലെ പാഠപുസ്തകം

പുസ്തകത്തിലെ ഒരു അധ്യായത്തില്‍ അടുക്കളയിലെ ചിത്രത്തില്‍ അമ്മയോടൊപ്പം അച്ഛനും വീട്ടുജോലി ചെയ്യുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
book

മൂന്നാം ക്ലാസിന്റെ പാഠപുസ്തകത്തിലെ വൈറലായ ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളില്‍ വൈറലായി മൂന്നാം ക്ലാസിലെ പാഠപുസ്തകം. പുസ്തകത്തിലെ ഒരു അധ്യായത്തില്‍ അടുക്കളയിലെ ചിത്രത്തില്‍ അമ്മയോടൊപ്പം അച്ഛനും വീട്ടുജോലി ചെയ്യുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛന്‍ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയില്‍ പിടിച്ച് ആണ്‍കുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. പെണ്‍കുട്ടി അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മാറ്റുന്നതാണ് ചിത്രമെന്ന് ആളുകള്‍ പ്രതികരിച്ചു.

നേരത്തെ വീടിനെക്കുറിച്ചുള്ള പാഠഭാഗത്തില്‍ അമ്മ എപ്പോഴും അടുക്കള ജോലി ചെയ്യുന്നതും അച്ഛന്‍ പത്രം വായിക്കുന്നതുമായിരുന്നു സ്ഥിരമായിട്ടുള്ള ചിത്രം. പുരുഷന്മാര്‍ കൂടെ അടുക്കള ജോലിയുടെ ഭാഗമാകണമെന്ന സന്ദേശം പുതിയ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയാണെന്നും മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Textbook Kerala Syllabus