/kalakaumudi/media/media_files/2025/02/01/e3VqPqSJCN37Alw9fRTr.jpg)
Girg7GoboAAp8Cf Photograph: (Girg7GoboAAp8Cf)
ഉത്തരാഖണ്ഡില്‍ നടക്കുന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. ചൈനീസ് ആയോധന കലയായ വുഷുവില്‍ കെ. മുഹമ്മദ് ജസീലാണ് സ്വര്‍ണം സ്വന്തമാക്കിയത്. താവോലു വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണ നേട്ടം.മെഡല്‍പട്ടികയില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് നിലവില്‍ കേരളത്തിന്റെ സമ്പാദ്യം. ഇന്നലെ പുരുഷ വിഭാഗം ഖൊ ഖൊയില്‍ വെങ്കലവും വനിതകളുടെ ബീച്ച് ഹാന്‍ഡ്‌ബോളില്‍ വെള്ളിയും കേരളം നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
