/kalakaumudi/media/media_files/2025/08/20/keshav-2025-08-20-14-59-13.jpg)
ക്വീന്‍സ്ലാന്‍ഡ്: കേശവ് മഹാരാജിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 98 റണ്ണിന്റെ ജയം. അഞ്ച് വിക്കറ്റും 13 റണ്ണും നേടി കേശവ് തിളങ്ങി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 297 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 198ല്‍ അവസാനിച്ചു.
കേശവ് പത്തോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍ വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (88) മാത്രമാണ് പൊരുതിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ക്കായി എയ്ദെന്‍ മാര്‍ക്രം (82), ക്യാപ്റ്റന്‍ ടെംബ ബവുമ (65), മാത്യു ബ്രീറ്റ്സ്‌കെ (57) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 296/8, ഓസ്ട്രേലിയ 198 (40.5). മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം വെള്ളിയാഴ്ചയാണ്.