'പാണ്ഡ്യയുടെ ആ സ്വഭാവം സഹിക്കാനായില്ല'; ഹാർദിക്-നടാഷ വേർപിരിയലിന് കാരണമിത്...!

ഹാർദിക്കിന്റെ സ്വഭാവ ദൂഷ്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ  പുറത്തിരുന്നു.എന്നാൽ ഇപ്പോഴിതാ വേർപിരിയൽ പിന്നിലെ കാരണം താരത്തിന്റെ സ്വഭാവം തന്നെയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

author-image
Greeshma Rakesh
Updated On
New Update
hardhik natasa split

hardik pandya natasa stankovic separation

Listen to this article
0.75x 1x 1.5x
00:00 / 00:00

വിവാഹത്തെ പോലെ ആരാധകരെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെയും നടിയും മോഡലുമായ നടാഷയുടെയും വേർപിരിയൽ.ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ്  വിവാഹമോചനം ഔ​ദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഹാർദിക്കിന്റെ സ്വഭാവ ദൂഷ്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ  പുറത്തിരുന്നു.എന്നാൽ ഇപ്പോഴിതാ വേർപിരിയൽ പിന്നിലെ കാരണം താരത്തിന്റെ സ്വഭാവം തന്നെയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എല്ലാം താനാണെന്ന ഭാവമാണ് ഹാർദിക്കിനെന്നും തന്നിലേക്ക് കൂടുൽ ശ്രദ്ധ ആകർഷിക്കുന്ന സ്വഭാവം നടാഷയ്‌ക്ക് സഹിക്കാനായില്ല എന്നുമാണ് വിവരം. ഹാർദിക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ആഘോഷിച്ച് ജീവിക്കാനാണ് ശ്രമിച്ചിരുന്നത്. നടാഷ ഒരു സ്വകാര്യ ജീവിതവുമാണ് ആ​ഗ്രഹിച്ചിരുന്നത്. മാദ്ധ്യമങ്ങളും പൊതുസമൂഹവും ജീവിതത്തിലിടപെടുന്നത് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ വേർപിരിയലിലേക്ക് എത്തിയത്. വിവരം ഹാർദിക്കിന്റെ കുടുംബത്തിൽ നിന്ന് ലഭിച്ചതെന്നാണ് വാർത്ത പുറത്തുവിട്ട ടൈംസ് നൗ വാ​ദിക്കുന്നത്.ജൂലായ് 18നാണ് ഇരുവരും ഔദ്യോ​ഗികമായി വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടാഷ മകൻ അ​ഗസ്ത്യക്കൊപ്പം ഇന്ത്യ വിടുകയും ചെയ്തിരുന്നു.

natasa stankovic Hardik Pandya