ഖാലിദ് ജാമില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി

നിലവില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ മുഖ്യ പരിശീലകനാണ് ജാമില്‍. 2017-ല്‍ ഐസ്വാള്‍ എഫ്സിയെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ലീഗ് നേടുന്ന ആദ്യ ടീമാക്കി അവരെ മാറ്റിയിരുന്നു.

author-image
Jayakrishnan R
New Update
khalid

khalid

 

 

 

 ന്യൂ ഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ പരിശീലകരിലൊരാളായ ഖാലിദ് ജാമില്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ഔദ്യോഗികമായി അപേക്ഷിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ ഉന്നത സ്ഥാനത്തേക്ക് ജാമില്‍ അപേക്ഷിക്കുന്നത് ഇത് ആദ്യമായാണ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) ഇപ്പോള്‍ അപേക്ഷകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു.

നിലവില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ മുഖ്യ പരിശീലകനാണ് ജാമില്‍. 2017-ല്‍ ഐസ്വാള്‍ എഫ്സിയെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ലീഗ് നേടുന്ന ആദ്യ ടീമാക്കി അവരെ മാറ്റിയിരുന്നു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ വലിയ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഴുവന്‍ സമയ പരിശീലകനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനും കൂടിയാണ് അദ്ദേഹം.ജംഷഡ്പൂര്‍ എഫ്സിയുമായുള്ള ജാമിലിന്റെ സമീപകാല വിജയങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍, ക്ലബ്ബ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എത്തുകയും ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. 

 

sports football