മനുഭാക്കറിനും ഗുകേഷിനും ഖേല്‍രത്‌ന,  സജന്‍ പ്രകാശിന് അര്‍ജുന

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. 32 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

author-image
Athira Kalarikkal
New Update
arjuna & khel ratna

Harmanpreet Singh, Praveen Kumar, Manu Bakhar, D.Gukesh

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. 32 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ ഖേല്‍രത്ന പുരസ്‌കാരം നാല് പേര്‍ക്കാണ്. ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

sajan prakash
Sajan Prakash

 മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനാണ് പരിശീലക രംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.2017-ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വെള്ളി നേടിയ താരമാണ് സജന്‍ പ്രകാശ്. 2016-ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസ്, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4ഃ200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ ഇനങ്ങളിലും സ്വര്‍ണം നേടി.

പാരിസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന േെറക്കോര്‍ഡാണ്  സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തിലും വെങ്കലം നേടി. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായതോടെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഗുകേഷ് സ്വന്തമാക്കി.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020 ടോക്യോ പാരാലിമ്പിക്സില്‍ വെള്ളിയും നേടി.

Arjuna Award Khel Ratna Award Manu Bakhar