കിദംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍ കടന്നു

ലോക റാങ്കിംഗില്‍ 33-ാം സ്ഥാനത്തുള്ള നുയെനെതിരെ 59 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ശ്രീകാന്ത് 23-21, 21-17 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

author-image
Sneha SB
New Update
SRIKANTH KIDAMBI

ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ അയര്‍ലന്‍ഡിന്റെ നാറ്റ് നുയെനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിദംബി ശ്രീകാന്ത് മലേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിംഗില്‍ 33-ാം സ്ഥാനത്തുള്ള നുയെനെതിരെ 59 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ശ്രീകാന്ത് 23-21, 21-17 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.  ലോക റാങ്കിംഗില്‍ 65 ആയി താഴ്ന്ന ശ്രീകാന്ത് അവസാന എട്ട് ഘട്ടത്തില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ നേരിടും. രണ്ടാം റൗണ്ട് മത്സരത്തില്‍ പോപോവ് മറ്റൊരു ഇന്ത്യന്‍ താരം ആയുഷ് ഷെട്ടിയെ 21-13, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. സതീഷ് കരുണാകരനും പുറത്തായി. ടോമയുടെ സഹോദരനും ഡബിള്‍സ് പാര്‍ട്ടനറുമായ ക്രിസ്റ്റോ പോപോവിനോട് 14-21, 16-21 എന്ന സ്‌കോറിനാണ് അദ്ദേഹം പരാജയപ്പെട്ടത്.

ഡബിള്‍സില്‍, ഫ്രാന്‍സിന്റെ ലിയ പലെര്‍മോ-ജൂലിയന്‍ മായിയോ സഖ്യത്തെ 21-17, 18-21, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി തനിഷ ക്രാസ്റ്റോ-ധ്രുവ് കപില സഖ്യം മിക്‌സഡ് ഇനത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.അടുത്തതായി അവര്‍ ജിയാങ് ഷെന്‍ ബാങ്, വെയ് യാ സിന്‍ എന്നീ ചൈനീസ് സഖ്യത്തെ നേരിടും.

 

badminton srikanth kidambi