ലണ്ടന്‍: ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33കാരനായ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2017 മുതല്‍ ഇംഗ്ലണ്ടിനായി 54 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
യൂറോ കപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഗാരെത് സൗത്ത്‌ഗേറ്റ് പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത ഒരു ഇംഗ്ലണ്ട് സ്‌ക്വാഡിന്റെ പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ട്രിപ്പിയറുടെ വിരമിക്കല്‍.
2018 ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരേ ട്രിപ്പിയര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പ്രതിരോധത്തിലെ മികവിന് പ്രശസ്തനായിരുന്നു അദ്ദേഹം. ദേശീയ ടീമിലെ ചുമതലകളില്‍ നിന്നൊഴിഞ്ഞ താരം ഇനി തന്റെ നിലവിലെ ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡില്‍ മുഴുവന്‍ സമയ ശ്രദ്ധ നല്‍കാനുള്ള ഒരുക്കത്തിലാണ്.
കീരന്‍ ട്രിപ്പിയര്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
33കാരനായ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2017 മുതല്‍ ഇംഗ്ലണ്ടിനായി 54 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
New Update
00:00
/ 00:00