കിംഗ്സ്ലി കോമാന്‍ അല്‍ നസറിലേക്ക്; 30 മില്യണ്‍ യൂറോയുടെ കരാറില്‍

ഏകദേശം 30 ദശലക്ഷം യൂറോയുടെ കരാറിന് ഇരു ക്ലബ്ബുകളും തമ്മില്‍ ധാരണയിലെത്തി. മൂന്ന് വര്‍ഷത്തേക്കായിരിക്കും കോമാന്റെ കരാര്‍. ഈ ആഴ്ച തന്നെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി കോമാന്‍ ഔദ്യോഗികമായി അല്‍ നസറിന്റെ താരമാകും

author-image
Biju
New Update
KOMAN

ലണ്ടന്‍: വന്‍ താരക്കൈമാറ്റത്തിലൂടെ ബയേണ്‍ മ്യൂണിക്ക് വിംഗര്‍ കിംഗ്സ്ലി കോമാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ ചേരാന്‍ ഒരുങ്ങുന്നു. ഏകദേശം 30 ദശലക്ഷം യൂറോയുടെ കരാറിന് ഇരു ക്ലബ്ബുകളും തമ്മില്‍ ധാരണയിലെത്തി. മൂന്ന് വര്‍ഷത്തേക്കായിരിക്കും കോമാന്റെ കരാര്‍. ഈ ആഴ്ച തന്നെ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി കോമാന്‍ ഔദ്യോഗികമായി അല്‍ നസറിന്റെ താരമാകും.

സ്പാനിഷ് പ്രതിരോധ താരം ഇനിഗോ മാര്‍ട്ടിനെസ്, പോര്‍ച്ചുഗീസ് ഫോര്‍വേഡ് ജാവോ ഫെലിക്‌സ് തുടങ്ങിയ പ്രമുഖര്‍ക്ക് പിന്നാലെയാണ് കോമാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിലേക്ക് എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബില്‍ തുടരുന്ന സാഹചര്യത്തില്‍, സൗദി പ്രോ ലീഗിലും ഏഷ്യന്‍ തലത്തിലും ആധിപത്യം സ്ഥാപിക്കുകയാണ് അല്‍ നസറിന്റെ ലക്ഷ്യം.