ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്. മൂന്നാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന ന്യൂസിലാന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സിന്റെ മാത്രം രണ്ടാം ഇന്നിംഗ്‌സ് ലീഡാണ് കിവീസിന് നിലവിലുള്ളത്. സ്‌കോര്‍ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 348. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 499, ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 155.
നേരത്തെ അഞ്ചിന് 319 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 171 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെയും 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും മികവില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 499 എന്ന സ്‌കോറിലെത്തി. ഗസ് ആറ്റ്കിന്‍സണ്‍ 48 റണ്‍സും െ്രെബഡന്‍ കാര്‍സ് പുറത്താകാതെ 33 റണ്‍സും നേടി. രണ്ടാം ദിവസം ഒലി പോപ്പിന്റെ 77 റണ്‍സും ഇംഗ്ലീഷ് മുന്നേറ്റത്തിന് സഹായകരമായി. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി നാലും നഥാന്‍ സ്മിത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡ് നിരയില്‍ കെയ്ന്‍ വില്യംസണ്‍ നേടിയ 61 റണ്‍സാണ് നിലവിലെ ടോപ് സ്‌കോര്‍. 31 റണ്‍സുമായി ക്രീസില്‍ തുടരുന്ന ഡാരല്‍ മിച്ചലിലാണ് കിവീസ് നിരയുടെ അവശേഷിച്ച പ്രതീക്ഷകള്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും െ്രെബഡന്‍ കാര്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.