രാഹുല്‍ ദ്രാവിഡിനെ മെന്ററാക്കാനൊരുങ്ങി കെകെആര്‍

കഴിഞ്ഞ ഐ പി എല്ലിലെ കെ കെ ആറിനെ ചാമ്പ്യന്‍സ് ആക്കാന്‍ സഹായിച്ച ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആയി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ്. ഗംഭീറിന് പകരം ദ്രാവിഡിനെ എത്തിക്കാന്‍ ആണ് കെ കെ ആറിന്റെ തീരുമാനം.

author-image
Athira Kalarikkal
New Update
rahul dravid 3
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യന്‍ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ സ്വന്തമാക്കാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സമീപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ബിസിസിഐ ഗൗതം ഗംഭിറിനെയാണ് പരിഗണിക്കുന്നതായാണ് സൂചന. നിലവില്‍ കെകെആറിന്റെ മെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് ഗംഭീറാണ്. 

കഴിഞ്ഞ ഐ പി എല്ലിലെ കെ കെ ആറിനെ ചാമ്പ്യന്‍സ് ആക്കാന്‍ സഹായിച്ച ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആയി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ്. ഗംഭീറിന് പകരം ദ്രാവിഡിനെ എത്തിക്കാന്‍ ആണ് കെ കെ ആറിന്റെ തീരുമാനം. എന്നാല്‍, രാഹുല്‍ ദ്രാവിഡ് ഈ ജോലി ഏറ്റെടുക്കുമോ എന്നത് സംശയമാണ്. അദ്ദേഹം തല്‍ക്കാലം ക്രിക്കറ്റില്‍ നിന്ന് ഒരിടവേള ആണ് ആഗ്രഹിക്കുന്നത് എന്ന് ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

rahul dravid bcci kolkata knight riders