/kalakaumudi/media/media_files/2025/04/21/ffWrwSMPoHttxYsat4T3.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. പൊതുവെ ചേസിംഗിന് അനുകൂലമായ സാഹചര്യങ്ങളാണ് കൊല്‍ക്കത്തയിലേതെന്നും പിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാനാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും നായകന്‍ അജിങ്ക്യ രഹാനെ പറഞ്ഞു. രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
പ്ലേയിംഗ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
ഇംപാക്ട് സബ്: ഇഷാന്ത് ശര്‍മ്മ, കരിം ജനത്, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, അര്‍ഷാദ് ഖാന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മൊയീന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.