ലഖ്‌നൗവില്‍ ക്യാപ്റ്റന്‍ രാഹുലിന്‍റെ വെടിക്കെട്ട് പൂരം; 'സൂപ്പര്‍ പോരില്‍' ചെന്നൈയെ വീഴ്ത്തി

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും (82) ക്വിന്റണ്‍ ഡി കോക്കിന്റെയും (54) ഇന്നിങ്‌സാണ് ലഖ്‌നൗവിന് കരുത്തായത്

author-image
Sukumaran Mani
New Update
Lucknow

KL Rahul

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നെ സൂപ്പര്‍ കിങ്‌സിന് പരാജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ പരാജയം വഴങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മറികടന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും (82) ക്വിന്റണ്‍ ഡി കോക്കിന്റെയും (54) വെടിക്കെട്ട് ഇന്നിങ്‌സാണ് ലഖ്‌നൗവിന് കരുത്തായത്.

ലഖ്‌നൗവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ സെഞ്ച്വറിയും (57*) സൂപ്പര്‍ താരം എം എസ് ധോണിയുടെ (9 പന്തില്‍ 28*) തകര്‍പ്പന്‍ ഫിനിഷുമാണ് ചെന്നൈയ്ക്ക് കരുത്തായത്. അജിന്‍ക്യ രഹാനെ 36 റണ്‍സും മൊയീന്‍ അലി 30 റണ്‍സും നേടി.

 

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ ലഖ്നൗവിന് ഗംഭീര തുടക്കം തന്നെ ലഭിച്ചു. ക്വിന്റണ്‍ ഡി കോക്ക്- കെ എല്‍ രാഹുല്‍ സഖ്യം 134 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. 15-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 43 പന്തില്‍ 54 റണ്‍സെടുത്ത ഡികോക്ക് മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ എം എസ് ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി.

 

വിജയത്തിലേക്ക് 16 റണ്‍സ് ദൂരമുള്ളപ്പോള്‍ ക്യാപ്റ്റനും മടങ്ങേണ്ടിവന്നു. മതീഷ പതിരാനയെ സിക്‌സറടിക്കാന്‍ ശ്രമിച്ച രാഹുലിനെ രവീന്ദ്ര ജഡേജ പറക്കും ക്യാച്ചിലൂടെയാണ് പുറത്താക്കി. 53 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമുള്‍പ്പെടെ 82 റണ്‍സെടുത്ത് ടോപ് സ്‌കോററായാണ് ക്യാപ്റ്റന്‍ മടങ്ങിയത്. 23 റണ്‍സുമായി നിക്കോളസ് പൂരനും എട്ടു റണ്‍സുമായി മാര്‍കസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു.

KL Rahul ipl 2024 lucknow super gaints