ക്ലാസനും മില്ലറും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി

ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍കോ ജാന്‍സന്‍, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി. നവംബര്‍ എട്ടിനാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്

author-image
Prana
New Update
klaasen and miller

ഇന്ത്യയ്‌ക്കെതിരായ നാല് ട്വന്റി 20 മത്സരങ്ങള്‍ക്കു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍കോ ജാന്‍സന്‍, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി. നവംബര്‍ എട്ടിനാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ജൂണില്‍ നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇരുടീമുകളും ഇതാദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നായകനാകുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൂര്യകുമാര്‍ നായകനായ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പര കളിച്ചിരുന്നു. ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചപ്പോള്‍ പരമ്പര സമനിലയായി. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.
ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്‌നെയില്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്‌സീ, ഡൊണൊവെന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി മമ്പോങ്വാന, നക്വബ പീറ്റര്‍, റയാന്‍ റിക്ലത്തോണ്‍, ആന്‍ഡിലെ സിമെലന്‍, ലൂതോ സിപാംല, ട്രിസ്റ്റന്‍ സ്റ്റബ്‌സ്.

David Miller Heinrich Klaasen india vs southafrica t20