ബുമ്ര ഞങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്: കോലി

എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും ഞങ്ങളെ രക്ഷിച്ച ബുമ്ര, ഈ ടി20 ലോകകപ്പില്‍ ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നതുന്‍ ബുമ്രയാണ്. ഇതാണ് ജസ്പ്രീത് ബുംറ.

author-image
Athira Kalarikkal
New Update
virat kohli
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വിരാട് കോലി. ഇന്ത്യയുടെ ട്രോഫി പരേഡിനു ശേഷം സംസാരിക്കവെ ആണ് ബുമ്ര ഒരു അത്ഭുത പ്രതിഭയാണെന്ന് കോഹ്ലി പറഞ്ഞത്. ബുമ്ര ഈ രാജ്യത്തിന്റെ നിധിയാണെന്നും കോഹ്ലി പറഞ്ഞു. ടി20 ലോകകപ്പില്‍ ബുന്ര ആയിരുന്നു പ്ലയര്‍ ഓഫ് ദി സീരീസ് ആയത്. ഫൈനലിലും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത് ബുമ്ര ആയിരുന്നു.

'എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും ഞങ്ങളെ രക്ഷിച്ച ബുമ്ര, ഈ ടി20 ലോകകപ്പില്‍ ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നതുന്‍ ബുമ്രയാണ്. ഇതാണ് ജസ്പ്രീത് ബുംറ. ജസ്പ്രീത് ബുംറ ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന അത്ര മികച്ച ബൗളര്‍ ആണ്. ബുമ്ര ഞങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്.'' കോഹ്ലി പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ബുമ്രയുടെ അവസാന രണ്ട് ഓവറുകള്‍ ആയിരിന്നു കളിയില്‍ വഴിത്തിരിവായത്.

 

Virat Kohli Jasprit Bumrah