രോഹിത്ത് ശര്‍മ്മയ്ക്ക് പിന്നാലെ കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ മികച്ച താരങ്ങളാണ് ഇരുപേരും. ഇവരുടെ വിരമിക്കല്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് . ടി20 ലോകകപ്പിന്റെ വിജയത്തോടെ ഇരുവരും ടി20 പ്ലാറ്റ്‌ഫോമില്‍ നിന്ന് വിരമിച്ചിരുന്നു.ഏകദിനത്തില്‍ മാത്രമാണ് ഇനി ഇവര്‍ പങ്കെടുക്കുക .എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇരുവരും പങ്കെടുക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ താരം സുനില്‍ ഗവാസ്‌ക്കര്‍ മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചത്. ''ഏകദിന ഫാര്‍മാറ്റില്‍ ഇരുവരും ഗഭീര പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . സെലക്ഷന്‍ കമ്മിറ്റി നോക്കുന്നത് ഇനിയും ഇവര്‍ക്ക് ഇതുപോലെയുളള പ്രകടനങ്ങള്‍ കാഴചവയ്ക്കാന്‍ സാധിക്കുമോ എന്നായിരിക്കും . അങ്ങനെ സെലക്ഷന്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ രണ്ടുപേരും ടീമിലുണ്ടാകും'.രോഹിത്തും കോഹ്ലിയും ടീമിലുണ്ടാകുമെന്ന് തോന്നില്ലെന്നും , അവര്‍ ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു . അടുത്ത ഒരു വര്‍ഷത്തിനുളളില്‍ ഫോമിലെത്തുകയും തുടര്‍ച്ചയായി സെഞ്ചറികള്‍ നേടുകയും ചെയ്താല്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ദൈവത്തിനുപോലും സാധിക്കില്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു ശേഷം അടുത്ത ലോകകപ്പ് നേടുന്നതിനെ കുറിച്ച് കോഹ്ലി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ലോകകപ്പ സഞ്ച്വറികളും 6 അര്‍ഥ സെഞ്ച്വറികളും നേടിയിരുന്നു. അതുകൊണ്ടു തന്നെ ആവശ്യമായ വിശ്രമത്തിനും ഫിറ്റ്‌നസിനായാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത് എന്നു കരുതുന്നവരും ഉണ്ട്.