കോഹ്ലിക്ക് മാച്ച് ഫീയുടെ 20% പിഴ; വിലക്ക് ഇല്ല

സാം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടിയ വിരാട് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20 % പിഴ ചുമത്തി. രാവിലെ സെഷനില്‍ കോഹ്‌ലി 19 കാരനായ ഓപ്പണറെ ബോധപൂര്‍വം തോള് കൊണ്ട് തട്ടിയത് വിവാദമായിരുന്നു.

author-image
Prana
New Update
konstas kohli

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിനിടെ ആസ്‌ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസുമായി ഏറ്റുമുട്ടിയ വിരാട് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20 % പിഴ ചുമത്തി. രാവിലെ സെഷനില്‍ കോഹ്‌ലി 19 കാരനായ ഓപ്പണറെ ബോധപൂര്‍വം തോള് കൊണ്ട് തട്ടിയത് വിവാദമായിരുന്നു.
ഇത് ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം ആണ്. കോഹ്‌ലിക്ക് ഒരു മാച്ച് വിലക്ക് കിട്ടുമെന്ന് ആശങ്ക ഉണ്ടായുരുന്നു. പകരം ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു. കോഹ്‌ലിയുടെ പെരുമാറ്റത്തെ സുനില്‍ ഗവാസ്‌കറും മൈക്കല്‍ വോണും ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശിച്ചു, ഇത് ഒരു മുതിര്‍ന്ന കളിക്കാരന് ചേരാത്തതുമാണെന്ന് വിശേഷിപ്പിച്ചു. ആതിഥേയര്‍ ആദ്യ ദിവസം 311/6 എന്ന നിലയില്‍ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ 60 റണ്‍സ് നേടിയ കോണ്‍സ്റ്റാസ് ഓസ്‌ട്രേലിയയുടെ പ്രകടനത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

 

fined Virat Kohli india vs australia