Rohit Sharma & Virat Kohli
പല്ലക്കല്ലെ : ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരക്കായി ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ വിരാട് കോഹ്ലി എന്നിവര്‍ ശ്രീലങ്കയില്‍ എത്തി. ടി ട്വന്റിയില്‍ നിന്ന് വിരമിച്ചിരുന്ന കോഹ്ലി രോഹിത് ശര്‍മ എന്നിവര്‍ ടി ട്വന്റി പറമ്പരയില്‍ ഉണ്ടായിരുന്നില്ല. ഇരുവരും ഇന്നലെ ശ്രീലങ്കയില്‍ എത്തി. ഇന്നുമുതല്‍ ഇരുവരും കൊളംബോയില്‍ പരിശീലനം ആരംഭിക്കും.
ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരും ഏകദിനത്തിനായി ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ ഇന്ന് ടി20 പരമ്പരയിലെ അവസാന മത്സരം കളിക്കുകയാണ്. അത് കഴിഞ്ഞ് ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് 2 മുതലാണ് 3 മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം രോഹിത് ശര്‍മയും ഗംഭീറും ഒരുമിക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണിത്.