'കോഹ്ലി ഓപ്പണിങ് വരണം, സഞ്ജുവിന് പകരം പന്ത്': സുനിൽ ഗവാസ്കർ

രോഹിത് ശർമ്മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിന് ഇറങ്ങണം എന്ന് ഇന്ത്യൻ ലെജൻഡ് സുനിൽ ഗവാസ്കർ പറഞ്ഞു.

author-image
Athul Sanil
New Update
kohli
Listen to this article
0.75x 1x 1.5x
00:00 / 00:00

പി എൽ ആവേശം കഴിഞ്ഞു, ക്രിക്കറ്റ് പ്രേമികൾ ഇനി ട്വന്റി ട്വന്റി വേൾഡ് കപ്പിന്റെ ചൂടിൽ. ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ എതിരാളികൾ ഐർലൻഡ് ആണ്. എന്നാൽ ഇന്നത്തെ ഐർലൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിന് ഇറങ്ങണം എന്ന് ഇന്ത്യൻ ലെജൻഡ് സുനിൽ ഗവാസ്കർ പറഞ്ഞു. അതെ സമയം യശസ്‌വി ജയ്‌സ്വാൾ മൂന്നാം ഓർഡറിലും ഇറങ്ങുന്നതാവും നല്ലതെന്നും ഗവാസ്കർ പറഞ്ഞു.

 

അതേ സമയം ട്വന്റി ട്വന്റി വേൾഡ് കപ്പിൽ കോഹ്‌ലിയുടെ ബാറ്റിംഗ് ഓർഡർ ആയി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും നടക്കുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ഓപ്പണിംഗ് ആരംഭിച്ച കോഹ്‌ലി 15 മത്സരങ്ങളിൽ നിന്ന് 61.75 ശരാശരിയിലും 154-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലും 741 റൺസ് അടിച്ചെടുത്തു. അതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. അതേ സമയം സഞ്ജു സാംസണ് പകരം റിഷബ് പന്തും, ർഷദീപ് സിങിന് പകരം മുഹമ്മദ് സിറാജിനെയും ഗവാസ്കർ തിരഞ്ഞടുത്തു. "നാലിൽ സൂര്യകുമാർ യാദവ്, അഞ്ചിൽ ഋഷഭ് പന്ത്. ആറാം നമ്പറിൽ എനിക്ക് ഹാർദിക് പാണ്ഡ്യയും, ഏഴാം നമ്പർ രവീന്ദ്ര ജഡേജ ആയിരിക്കും, എട്ടാം നമ്പർ ശിവം ദുബെ ആ ബാറ്റിംഗ് ഓർഡറിൽ ഇത് നിർബന്ധമില്ല. ഒമ്പതാം നമ്പർ കുൽദീപ് യാദവ്, നമ്പർ 10 ജസ്പ്രീത് ബുംറ നമ്പർ 11 സിറാജ് ആയിരിക്കും," സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സ് ചാനലിൽ ആണ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

 

Virat Kohli sunil gavskar