കോലി അമേരിക്കയിലേക്ക് പുറപ്പെട്ടു

ദീര്‍ഘയാത്രയ്ക്കുശേഷം ജൂണ്‍ ഒന്നിനു ബംഗ്ലദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തില്‍ കോലി കളിക്കാന്‍ സാധ്യത കുറവാണ്. വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ സഞ്ജു സാംസണ്‍ ഇറങ്ങാനാണ് സാധ്യത. 

author-image
Athira Kalarikkal
New Update
virat

Virat Kohli Departed for USA

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാംപില്‍ വിരാട് കോലി എന്നു ചേരുമെന്ന് കാര്യത്തില്‍  ബിസിസിഐയ്ക്ക് വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോഴിതാ വിരാട് കോലി അമേരിക്കയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ഐപിഎലിനു ശേഷം ഇടവേളയെടുത്തിരിക്കുന്നത് താരം, നാട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു. യുകെയിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ദുബായില്‍ നിന്നു സഞ്ജു സാംസണും ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ 14 പേരും ന്യൂയോര്‍ക്കിലെത്തി പരിശീലനം ആരംഭിച്ചു.

ദീര്‍ഘയാത്രയ്ക്കുശേഷം ജൂണ്‍ ഒന്നിനു ബംഗ്ലദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തില്‍ കോലി കളിക്കാന്‍ സാധ്യത കുറവാണ്. വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ സഞ്ജു സാംസണ്‍ ഇറങ്ങാനാണ് സാധ്യത. 

america Virat Kohli T20 World Cup