ജോഷ് ബട്ട്‌ലര്‍
കൊൽക്കത്ത: കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ആവേശകരമായ മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിൻറെ വിജയ റണ്‍സുകൾ ലക്ഷ്യം വെച്ച് ജോഷ് ബട്ട്‌ലര്‍ മുന്നേറി .മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ സെഞ്ചുറിയെടുത്ത ബട്ട്‌ലര്‍ രാജസ്ഥാന് രണ്ടു വിക്കറ്റിൻറെ ജയം സമ്മാനിച്ചു. സ്കോർ: കൊൽക്കത്ത: 223/6, രാജസ്ഥാൻ: 224/8
ഐ പി എൽ സീസണിലെ രണ്ടാം സെഞ്ചുറി എടുത്ത ബട്ട്‌ലര്‍ 60 പന്തില്‍ നിന്ന് ഒമ്പത് ഫോറും ആറ് സിക്‌സും അടിച്ചെടുത്ത് 107 റണ്‍സോടെ പുറത്താകാതെ നിന്നു. കളി ജയിക്കാന്‍18 പന്തില്‍ മൂന്ന് വിക്കറ്റ് ബാക്കി നിൽക്കെ 46 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ബട്ട്‌ലര്‍ കളി കൊഴുപ്പിച്ചത് . മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 18-ാം ഓവറില്‍ 18 റണ്‍സടിച്ച ബട്ട്‌ലര്‍, ഹര്‍ഷിത് റാണയെറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സും നേടിയതോടെ കളി രാജസ്ഥാൻറെ വരുതിലായി.അഞ്ചാം പന്തില്‍ ഡബിള്‍ നേടിയതോടെ സ്‌കോര്‍ തുല്യമായി .
ബട്ട്‌ലര്‍ക്കൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ പരാഗിനെ ഔട്ടാക്കി ഹര്‍ഷിത് റാണ കൊല്‍ക്കത്തയ്ക്കായി വിക്കറ്റ് സമ്മാനിച്ചു. 14 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 34 റണ്‍സെടുത്താണ് പരാഗ് മടങ്ങിയത്. തുടര്‍ന്നെത്തിയ ധ്രുവ് ജുറെല്‍ വെറും രണ്ട് റണ്ണിന് പുറത്തായി.