അടിതെറ്റി മുംബൈ; പ്ലെ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പൈിഎല്ലില്‍ 18 പോയിന്റുമായി പ്ലെ ഓഫില്‍ ഇടം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ സീസണിലെ പ്ലെ ഓഫില്‍ കയറുന്ന ആദ് ടീമാണ് കൊല്‍ക്കത്ത.കൊല്‍ക്കത്തയ്ക്കായി ആന്ദ്ര റസ്സലും വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

author-image
Athira Kalarikkal
Updated On
New Update
Kolkata

Kolkata Night Riders to confirm play off berth

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

പൈിഎല്ലില്‍ 18 പോയിന്റുമായി പ്ലെ ഓഫില്‍ ഇടം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ സീസണിലെ പ്ലെ ഓഫില്‍ കയറുന്ന ആദ് ടീമാണ് കൊല്‍ക്കത്ത. മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിനാണ് പ്ലെ ഓഫ് സാധ്യത ഉറപ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യന്‍സ് എട്ടിന് 139 റണ്‍സിലൊതുങ്ങി.

മഴ കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. സമയ പരിമിധി മൂലം മത്സരം 16 ഓവറുകളായി വെട്ടിചുരുക്കിയിരുന്നു. വങ്കിടേഷ് അയ്യരിന്റെ 42, നിതീഷ് റാണയുടെ 33, ആന്ദ്ര റസ്സലിന്റെ 24, റിങ്കു സിംഗിന്റെ 20 എന്നിവരുടെ സ്‌കോറുകളാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചിരുന്നത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, പീയൂഷ് ചൗള എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

 മുംബൈ ഇന്ത്യന്‍സ് മെച്ചപ്പെട്ട തുടക്കമായിരുന്നെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷം തിലക് വര്‍മ്മയുടെ പോരാട്ടം ഉണ്ടായെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. 17 പന്തില്‍ 32 റണ്‍സുമായി തിലക് കളം വിട്ടു. കൊല്‍ക്കത്തയ്ക്കായി ആന്ദ്ര റസ്സലും വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

 

 

ipl2024 Kolkata Night Riders mumbai indians