/kalakaumudi/media/media_files/2025/09/11/fizal-2025-09-11-09-15-05.jpg)
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മിഡ്ഫീല്‍ഡര്‍ ഫൈസല്‍ അലിയെ ടീമില്‍ എത്തിച്ച് തൃശൂര്‍ മാജിക് എഫ്സി. ക്ലബ്ബിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആക്രമണത്തില്‍ തന്ത്രശാലിയും വേഗതയുമുള്ള താരമാണ് ഫൈസല്‍ അലി. ബെംഗളൂരു എഫ്‌സി, മുഹമ്മദന്‍ എസ്സി, പൊലീസ് അത്ലറ്റിക് ക്ലബ്ബ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ഫൈസല്‍ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ പൊലീസ് എസിക്ക് വേണ്ടി 5 ഗോളുകളും 4 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് ഫൈസല്‍ കാഴ്ചവെച്ചത്. ഇതോടെ തൃശൂര്‍ മാജിക് എഫ്സിയുടെ ആക്രമണം കൂടുതല്‍ ശക്തമാകും. അവര്‍ കഴിഞ്ഞ ദിവസം സുമിത് റതിയെയും സൈന്‍ ചെയ്തിരുന്നു.