ന്യൂഡല്‍ഹി : ഇന്ത്യന്‍ ഹോക്കി ടീമില്‍ പി.ആര്‍.ശ്രീജേഷിന്റെ പിന്‍ഗാമിയാകാന്‍ കൃഷന്‍ പഥക് എത്തും. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമില്‍ പഥക് ഒന്നാം ഗോള്‍കീപ്പറാകും. പാരിസ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ ശ്രീജേഷ് വിരമിച്ചതോടെയാണ് പ്രധാന ഗോള്‍കീപ്പറായി ഇരുപത്തിയേഴുകാരന്‍ പഥകിന് അവസരമൊരുങ്ങിയത്.