Krunal Pandya
ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടയില്‍ ഐപിഎല്‍ സീസണില്‍ 1000 സിക്‌സ് പൂര്‍ത്തിയായി. ജയ്‌ദേവ് ഉനദ്കട്ടിനെ സിക്‌സ് പറത്തി ക്രുണാല്‍ പാണ്ഡ്യയാണ് 1000 സിക്‌സ് പൂര്‍ത്തിയാക്കിയ താരം. റിഡികുലസ് ഷോട്ട് എന്നാണ് കമന്ററി ബോക്‌സില്‍ ഷോട്ടിനെ വിശേഷിപ്പിച്ചത്.
WATCH 📽️
— IndianPremierLeague (@IPL) May 8, 2024
Krunal Pandya's forehand smash and loft ⚡️⚡️#TATAIPL | #SRHvLSGhttps://t.co/WH8XaclR9o
ലഖ്‌നൗ ഇന്നിംഗ്‌സിലെ എട്ടാമത്തെ ഓവറിലെ നാല്, അഞ്ച് പന്തുകളില്‍ സിക്‌സ് പിറന്നു. ലോങ് ഓണിന് പകരം മിഡ് ഓണിലാണ് സണ്‍റൈസേഴ്‌സ് ഫീല്‍ഡറെ നിയോഗിച്ചത്. ബാറ്ററെ കുഴയ്ക്കാന്‍ ഉനദ്കട്ട് ഷോര്‍ട്ട് ബൗണ്‍സുകളും എറിഞ്ഞു. ഇതിനെ അസാധാരണമാം വിധമാണ് ക്രൂണല്‍ ബൗണ്ടറിയിലെത്തിച്ചത്.