/kalakaumudi/media/media_files/2025/11/15/kuldeep-2025-11-15-12-05-44.jpg)
ഗുവാഹത്തി:നവംബർ മാസം അവസാനം നടക്കുന്ന തന്റെ വിവാഹത്തിനായി (ബിസിസിഐ) യോട് തന്നെ ഒഴിവാക്കണമെന്ന് കുൽദീപ് യാദവ്ആവിശ്യപ്പെട്ടിരിക്കുകയാണ് .
. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 നിശ്ചയിച്ച തീയതിയേക്കാൾ വൈകി അവസാനിച്ചതിനെത്തുടർന്ന് ഈ വർഷം ആദ്യം ആഘോഷങ്ങൾ റദ്ദാക്കാൻ പ്രീമിയർ സ്പിന്നർ നിർബന്ധിതനായതായി ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.
നവംബർ അവസാന ആഴ്ചയിൽ കുൽദീപ് കുറച്ച് അവധികൾ വേണമെന്ന് ആവശ്യമുന്നയിച്ചു എന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത് .
നവംബർ 22 മുതൽ ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും, അതേസമയം ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര നവംബർ 30 ന് റാഞ്ചിയിൽ ആരംഭിക്കും.
കുൽദീപിന്റെ അഭ്യർത്ഥനയിൽ ടീം മാനേജ്മെന്റ് ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.
കൃത്യമായ ലീവ് എണ്ണം നൽകുന്നതിന് മുൻപേതന്നെ അദ്ദേഹത്തിന്റെ സേവനം എപ്പോഴൊക്കെ ആവശ്യമാണെന്ന് തിങ്ക് ടാങ്ക് വിലയിരുത്തിയ ശേഷം മാത്രമേ അദ്ദേഹത്തിന് അവധി അനുവദിക്കാൻ കഴിയുകയുള്ളു എന്നാണ് ബിസിസി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത് .
നവംബർ മാസം അവസാന ആഴ്ചയിലാണ് കുൽദീപിന്റെ വിവാഹം നടക്കുന്നത് .ഇതുപ്രകാരമാണ് അദ്ദേഹം ലീവ് ആവശ്യപ്പെട്ടിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
