ദുബായ് : ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയതിനു പിന്നാലെ മുഴുവൻ ഓൺലൈൻ ടിക്കറ്റുകളും വിറ്റു തീർന്നു. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ ഒരു ലക്ഷം ദിർഹം (23.5 ലക്ഷം രൂപ) വരെ മുടക്കിയവരുണ്ട്. പണം നൽകിയാലും ടിക്കറ്റ് ലഭ്യമല്ലെന്നതാണ് സ്ഥിതി
സ്കൈബോക്സിലേക്കുള്ള 12000 ദിർഹത്തിന്റെ ടിക്കറ്റടക്കം (2.82 ലക്ഷം രൂപ) ബാക്കിയില്ല. പല വെബ്സൈറ്റുകളും ടിക്കറ്റ് വില ആയിരം മടങ്ങ് വരെ വർധിപ്പിച്ചു. 250 ദിർഹത്തിന്റെ ടിക്കറ്റിന് 3000 ദിർഹമാണ് ഈടാക്കുന്നത്. ഓൺലൈനിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിൽനിന്നു നേരിട്ട് ടിക്കറ്റ് വാങ്ങാൻ അവസരമുണ്ടാകുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
