2000 കൊമേഴ്‌സ് പ്രൊഫഷണലുകളെ ഐഐസി ലക്ഷ്യ ആദരിക്കുന്നു

കൊമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ റാങ്കുകളും ഉന്നത വിജയവും കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആഗസ്റ്റ് 10-ന് ആദരിക്കുന്നത്. ഉദ്ഘാടനം ഓഗസ്റ്റ് ഉച്ചക്ക് 1 മണിക്ക്.

author-image
Athira Kalarikkal
Updated On
New Update
lakshya commerce

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

 കൊച്ചി: സി എ, എസിസിഎ, സി.എം.എ. യു.എസ്.എ, എന്നീ കോഴ്‌സുകളില്‍ വിജയം നേടിയ 2000-ല്‍ അധികം വിദ്യാര്‍ത്ഥികളെ ഐഐസി ലക്ഷ്യ ആദരിക്കും. കൊമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ റാങ്കുകളും ഉന്നത വിജയവും കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആഗസ്റ്റ് 10-ന് ആദരിക്കുന്നത്. ഉദ്ഘാടനം ഓഗസ്റ്റ് ഉച്ചക്ക് 1 മണിക്ക്. ഓര്‍വല്‍ ലയണല്‍ (എം.ഡി., ഐഐസി ലക്ഷ്യ), നവാസ് മീരാന്‍ (മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍), സാജിദ് ഖാന്‍ (ഡയറക്ടര്‍, എ.സി.സി.എ - ഇന്ത്യ) ബാബു (റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫെഡറല്‍ ബാങ്ക്) അനൂപ് ജോബ് (ഡയറക്ടര്‍ കെ.പി.എം.ജി), ഹരി ജനാര്‍ദ്ദനന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്ട്രാറ്റെജി ആന്റ് ട്രാന്‍സാക്ഷന്‍, ഇ.വൈ), മുഹമ്മദ് അഷര്‍ (സീനിയര്‍ മാനേജര്‍ ഇ.വൈ), സി.എ. റാസി മൊയ്തീന്‍ (പാര്‍ട്ണര്‍, എം.എ. മൊയ്തീന്‍ ആന്‍ഡ് അസോസിയേറ്റ്‌സ്) എന്നിവരാണ് മുഖ്യാതിഥികള്‍. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മൊമെന്റോയും നല്‍കി ആദരിക്കും.

lakshya Business News