സെമിയില്‍ വീണ് ലക്ഷ്യ, ഇനി വെങ്കല പോരാട്ടം

ഒളിംപിക്‌സില്‍ പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവസരമാണ് ലക്ഷ്യ സെനിന് നഷ്ടമായത്. രണ്ടാം ഗെയിംമില്‍ ലക്ഷ്യ ലീഡ് എടുത്തിരുന്നെങ്കിലും പിന്നീട് അത് നഷ്ടപ്പെടുത്തുകയായിരുന്നു.

author-image
Athira Kalarikkal
New Update
lakshya s

Lakshya Sen

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് ഒളിംപിക്‌സ് ബാഡ്മിന്റണില്‍ സെമിയില്‍ വീണ് ലക്ഷ്യ സെന്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ വിക്ടര്‍ ആക്‌സല്‍സെന്നിനെ നേരിട്ട ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് പരാജയപ്പെട്ടത്. 22-20, 21-14 എന്ന സ്‌കോറിനായിരുന്നു ഡാനിഷ് താരത്തിന്റെ വിജയം. ഇതോടെ ചരിത്ര നേട്ടത്തിലൊരു ഇടം കൂടിയാണ് ലക്ഷ്യ നഷ്ടപ്പെടുത്തിയത്.

ഒളിംപിക്‌സില്‍ പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവസരമാണ് ലക്ഷ്യ സെനിന് നഷ്ടമായത്. രണ്ടാം ഗെയിംമില്‍ ലക്ഷ്യ ലീഡ് എടുത്തിരുന്നെങ്കിലും പിന്നീട് അത് നഷ്ടപ്പെടുത്തുകയായിരുന്നു. സെമിയില്‍ പരാജയപ്പെട്ടെങ്കിലും വെങ്കല മാച്ചില്‍ താരത്തിന് പോരാടാം.

badminton lakshya sen paris olympics 2024