Lakshya Sen beats Julien Carraggi in men's singles event.
പാരിസ് : ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ലക്ഷ്യ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗ്ഗിയെയാണ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ രണ്ടാം ഗെയിമില്‍ ലക്ഷ്യ മേല്‍ക്കൈ നേടി.
സ്‌കോര്‍: 21-19, 21-14. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ലക്ഷ്യയുടെ എതിരാളി. ആദ്യ മത്സരത്തില്‍ ലക്ഷ്യ ഗ്വാട്ടമാലയുടെ കോര്‍ഡണ്‍ ഗുവയെ നേരിട്ടുള്ള ഗെയിമില്‍ ലക്ഷ്യ പരാജയപ്പെടുത്തിയിരുന്നു.
ഒളിമ്പിക്‌സില്‍ ഗ്വാട്ടിമാല താരം കെവിന്‍ കോര്‍ഡനെതിരായ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെനിന്റെ വിജയം റദ്ദാക്കി. എതിര്‍ മത്സരാര്‍ത്ഥി കോര്‍ഡന് ഇടത് കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോര്‍ഡന്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം ഫലം റദ്ദാക്കിയിരുന്നു. എല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (218, 2220) ലക്ഷ്യ, കോര്‍ഡനെ പരാജയപ്പെടുത്തിയത്.