ഇന്ത്യന്‍ ബാഡ്മിന്റണിലെ വിരാട് കോലിയാകണം: ലക്ഷ്യ സെന്‍

''ഇന്ത്യന്‍ ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് വിരാട് കോലി. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ബാഡ്മിന്റനിലെ വിരാട് കോലിയാകാനാണ് എനിക്കിഷ്ടം' ആഗ്രഹം പ്രകടിപ്പിച്ച് ലക്ഷ്യ സെന്‍ പറഞ്ഞു.

author-image
Athira Kalarikkal
Updated On
New Update
virat & lakshya

Virat Kohli & Lkshya Sen

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : ഭാവിയില്‍ ഇന്ത്യന്‍ ബാഡ്മിന്റനിലെ വിരാട് കോലിയാവുകയാണ് ലക്ഷ്യമെന്ന് ലക്ഷ്യ സെന്‍.   ഒരു യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ലക്ഷ്യ സെന്‍ ഇക്കാര്യം പറഞ്ഞത്. പാരിസ് ഒളിംപിക്‌സിനിടെ ഒരു മത്സരത്തില്‍ ലക്ഷ്യ സെന്‍ പായിച്ച ഷോട്ട്, 2022 ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി നേടിയ സിക്‌സറുമായി താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവതാരകന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ലക്ഷ്യ സെന്‍. 

''ഇന്ത്യന്‍ ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് വിരാട് കോലി. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ബാഡ്മിന്റനിലെ വിരാട് കോലിയാകാനാണ് എനിക്കിഷ്ടം' ആഗ്രഹം പ്രകടിപ്പിച്ച് ലക്ഷ്യ സെന്‍ പറഞ്ഞു.

badminton Virat Kohli lakshya sen