ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവ ബാഡ്മിന്റണ്‍ താരം ലക്ഷ്യസെന്‍

21-15, 21- 11 എന്നി സെറ്റുകള്‍ക്കാണ് വിജയം കരസ്ഥമാക്കിയത്. രണ്ട് ഗെയിമിലും തുടക്കം മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്താന്‍ ലക്ഷ്യസെന്നിന് ആയി. ലക്ഷ്യ സെന്നിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണ് ഇത്.

author-image
Biju
New Update
lkshya sen

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവ ബാഡ്മിന്റണ്‍ താരം ലക്ഷ്യസെന്‍. ജപ്പാനീസ് താരം യൂഷി ടനാകയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ കിരീടത്തില്‍ മുത്തമിട്ടത്.

21-15, 21- 11 എന്നി സെറ്റുകള്‍ക്കാണ് വിജയം കരസ്ഥമാക്കിയത്. രണ്ട് ഗെയിമിലും തുടക്കം മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്താന്‍ ലക്ഷ്യസെന്നിന് ആയി. ലക്ഷ്യ സെന്നിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണ് ഇത്.

ആദ്യ ഗെയിമില്‍ ജപ്പാന്‍ താരം ടനാകയ്ക്ക് ചെറിയ രീതിയില്‍ മുന്നേറാന്‍ സാധിച്ചെങ്കിലും രണ്ടാം ഗെയിമില്‍ കളി മുഴുവനായും ലക്ഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ 11 പോയിന്റിന്റെ ലീഡ് വരെ കൈവരിക്കാന്‍ ലക്ഷ്യയ്ക്കായി.

ശനിയാഴ്ച നടന്ന സെമിഫൈനലില്‍ ചൈനീസ് തായ്പേയിയുടെ രണ്ടാം സീഡ് താരം ചൗ ടിയെന്‍ ചെന്നിനെതിരെ 17-21, 24-22, 21-16 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേക്ക് കടന്നത്.