ലാന്‍ഡോ നോറിസ് ഫോര്‍മുല വണ്ണില്‍ പുതിയ ലോക ചാമ്പ്യന്‍

നോറിന്റെ കന്നി ഫോര്‍മുല വണ്‍ കിരീടമാണിത്. സീസണിലെ അവസാന ഗ്രാന്‍ഡ്പ്രിക്സില്‍ അബുദാബിയിലെ യാസ് മെറീന സര്‍ക്യൂട്ടില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു മത്സരം

author-image
Biju
New Update
morris

അബുദാബി: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പനെ തകര്‍ത്താണ് കിരീടനേട്ടം. നോറിന്റെ കന്നി ഫോര്‍മുല വണ്‍ കിരീടമാണിത്. സീസണിലെ അവസാന ഗ്രാന്‍ഡ്പ്രിക്സില്‍ അബുദാബിയിലെ യാസ് മെറീന സര്‍ക്യൂട്ടില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു മത്സരം.

ലാന്‍ഡോ നോറിസ് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. വെസ്റ്റപ്പനാണ് റേസ് വിജയിച്ചതെങ്കിലും പോയിന്റ് അടിസ്ഥാനത്തില്‍ നോറിസ് ചാമ്പ്യനാവുകയായിരുന്നു. വെസ്റ്റപ്പനേക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്തിയാണ് നോറിസിന്റെ നേട്ടം. മക്ലാരനുവേണ്ടി 2008-ല്‍ ലൂയിസ് ഹാമില്‍ട്ടണാണ് അവസാനമായി കിരീടം നേടിയത്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മക്ലാരന്‍ ഡ്രൈവര്‍ ലോക ചാമ്പ്യനാകുന്നത്.