വിവിഎസ് ലക്ഷ്മൺ
ബെംഗളൂരു : മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് തുടരും. നിലവില കരാര്‍ സെപ്തംബറില്‍ അവസാനിരിക്കെയാണ് കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടുന്നത്. ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് തുടരും എന്ന് ജയ് ഷാ പറഞ്ഞു.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖരായ ശിതാന്‍ഷു കൊട്ടക്, സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കര്‍ എന്നിവരുള്‍പ്പെടെയുള്ള പരിശീലകരുടെ ടീം ലക്ഷ്മണൊപ്പക് എന്‍ സി എയില്‍ ഉണ്ട്. ബെംഗളൂരുവിന്റെ പുതിയ അത്യാധുനിക എന്‍സിഎ കാമ്പസിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കാന്‍ ഇരിക്കെ ആണ് ലക്ഷ്മണ്‍ കരാര്‍ പുതുക്കുന്നത്.