/kalakaumudi/media/media_files/2025/08/19/evr-2025-08-19-09-36-18.jpg)
ലണ്ടന്‍: പ്രീമിയര്‍ ലീഗിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവില്‍ എവര്‍ട്ടണിനെതിരെ ലീഡ്‌സ് യുണൈറ്റഡിന് 1-0 ന്റെ വിജയം. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സ്‌ട്രൈക്കര്‍ ലൂക്കാസ് എന്‍മെച്ചയാണ് ലീഡ്സിന് ആവേശോജ്ജ്വലമായ വിജയം സമ്മാനിച്ചത്.
സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ എന്‍മെച്ച തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിന്റെ വിജയശില്‍പിയായി. എന്‍മെച്ചയുടെ പെനാല്‍റ്റി കിക്ക് എവര്‍ട്ടണ്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. മികച്ച പ്രതിരോധം തീര്‍ത്ത ഇരു ടീമുകള്‍ക്കും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ന് സാധിച്ചില്ല. മത്സരത്തിന്റെ നിര്‍ണായക നിമിഷത്തില്‍, ലീഡ്സ് താരം സ്റ്റാചിന്റെ ഷോട്ട് എവര്‍ട്ടണ്‍ താരം മൈക്കല്‍ ടാര്‍ക്കോവ്‌സ്‌കിയുടെ കയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
എവര്‍ട്ടണ്‍ താരങ്ങളായ ജാക്ക് ഗ്രീലിഷ്, ടോം ബാരി എന്നിവര്‍ സബ്ബായി കളത്തിലിറങ്ങിയെങ്കിലും ലീഡ്സ് പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
