ധോണി പരിക്കിന്റെ പിടിയില്‍; വേദന സഹിച്ച് ഇതുവരെ നേടിയത് 110 റണ്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. കാലിന്റെ പേശിയ്ക്ക് പരിക്കേറ്റ താരത്തിന് കൂടുതല്‍ ദൂരം ഓടാനും സാധിക്കില്ല.

author-image
Athira Kalarikkal
New Update
Dhoni

M.S Dhoni

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴുയൊരുക്കിയിരുന്നു. ധോണി ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നതിനെതിരെ മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. പരിക്കാണ് ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വന്ന മാറ്റത്തിന് കാരണമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. 

injury

പരിക്കിന്റെ വേദനകളെല്ലാം മറന്ന് ധോണി ഇതുവരെ 110 റണ്‍സ് നേടി. വേദന കൊണ്ടാണ് താരം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കാലിന്റെ പേശിയ്ക്ക് പരിക്കേറ്റ താരത്തിന് കൂടുതല്‍ ദൂരം ഓടാനും സാധിക്കില്ല. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ന്നൊലും മരുന്നുകളുടെ സഹായത്താല്‍ കളിക്കാന്‍ സ്രമിക്കുകയായിരുന്നു. 

ഞായറാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ അദ്ദേഹം ഒന്‍പതാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. മത്സരത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തിരുന്നു. ഇതോടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിങ്ങും അടക്കമുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

 

csk dhoni injury ipl 2024 season 17