/kalakaumudi/media/media_files/2025/08/03/harshit-tomar-and-anchor-2025-08-03-17-11-17.webp)
എഡ്ജ്ബാസ്റ്റണ്‍: ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് കിരീടം നേടിയതിന് പിന്നാലെ ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്റ് ഉടമ ഹര്‍ഷിത് ടോമര്‍.
മത്സരത്തിലെ സമ്മാനദാനച്ചടങ്ങിനുശേഷമാണ് അവതാരകയായ കരിഷ്മ കൊടാക് ടൂര്‍ണമെന്റ് ഉടമയായ ഹര്‍ഷിത് ടോമറിനോട് ഈ വിജയം എങ്ങനെയാണ് ആഘോഷിക്കാന്‍ പോകുന്നതെന്ന് ചോദിച്ചത്. എന്നാല്‍ ഹര്‍ഷിതിന്റെ മറുപടി അവകരാകയെ ഞെട്ടിച്ചു. ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് പറഞ്ഞ് ഹര്‍ഷിത് മൈക്ക് കൈമാറി നടന്നുപോയി. ഹര്‍ഷിതിന്റെ മറുപടി കേട്ട് അവതാരക ഓ മൈ ഗോഡ് എന്ന് വിളിച്ച് ആദ്യമൊന്ന് അമ്പരന്നെങ്കിലും മനസ്സാനിധ്യം വീണ്ടെടുത്ത് അവതരണം തുടര്‍ന്നു.