/kalakaumudi/media/media_files/2025/07/04/india-vs-pakistan-2025-07-04-19-11-45.jpg)
india-vs-pakistan-
ലണ്ടന്‍:പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം ഈ മാസം 20ന് ലണ്ടനില്‍ നടക്കും. ഈ മാസം 18ന് തുടങ്ങുന്ന രണ്ടാമത് ലെജന്‍ഡ്‌സ് ലോക ചാമ്പ്യഷിപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍വരുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ബര്‍മിംഗ്ഹാമിലും നോര്‍ത്താംപ്ടണിലും ഗ്രേസ് റോഡിലും ഹെഡിങ്ലിയിലുമായാണ് ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.
ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. 20ന് പാകിസ്ഥാനെയും 22ന് ദക്ഷിണാഫ്രിക്കയെയും നേരിടുന്ന ഇന്ത്യ 26ന് ഓസ്‌ട്രേലിയയെയും 27ന് ഇംഗ്ലണ്ടിനെയും 29ന് വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും. ലിഗില്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും.