ലെനി യോറോ മാഞ്ചസ്റ്ററിലേക്ക്

താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കാനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായി ഡേവിഡ് ഓര്‍ണ്‍സ്റ്റെയിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം മാഞ്ചസ്റ്ററിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കി

author-image
Prana
New Update
Lenny Yoro
Listen to this article
0.75x 1x 1.5x
00:00 / 00:00

ലില്ലെയുടെ യുവ ഡിഫന്‍ഡര്‍ ലെനി യോറോക്ക് ആയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമങ്ങള്‍ വിജയിക്കുന്നു. താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കാനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായി ഡേവിഡ് ഓര്‍ണ്‍സ്റ്റെയിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം മാഞ്ചസ്റ്ററിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കി. ഇനി ക്ലബുമായി വേതനം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ യോറോ ധാരണയില്‍ എത്തേണ്ടതുണ്ട്.
18-കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 60 മില്യന്റെ ഓഫര്‍ ആണ് നല്‍കിയത്. യോറോയുടെ ക്ലബായ ലില്ലെ ഈ ഓഫര്‍ അംഗീകരിച്ചിട്ടുണ്ട്. യോറോ റയല്‍ മാഡ്രിഡില്‍ പോകാന്‍ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ താരത്തിന്റെ തീരുമാനം മാറിയിരിക്കുകയാണ്.
റയല്‍ മാഡ്രിഡ് ലില്ലെക്ക് നല്‍കിയ ഓഫര്‍ വളരെ ചെറുത് ആയത് കൊണ്ട് ലില്ലെ താരത്തെ റയലിന് നല്‍കാന്‍ ഒരുക്കമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകാന്‍ യോറോയെ സമ്മതിപ്പിക്കാന്‍ ആണ് ലില്ലെ അവസാന ആഴ്ചകളില്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ തന്നെ താരം ലില്ലെയുടെ പ്രധാന സെന്റര്‍ ബാക്ക് ആണ്.