തോറ്റിട്ടില്ല.. തോറ്റ ചരിത്രം കേട്ടിട്ടില്ല; തോല്‍വി അറിയാതെ തുടരെ 50 മത്സരങ്ങള്‍

50 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച് ബയര്‍ ലവര്‍ക്യുസന്‍. ജര്‍മന്‍ ബുന്ദസ്ലിഗ കിരീടം നേരത്തേ തന്നെ ഉറപ്പിച്ച ലെവര്‍ക്യുസന്‍ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരം അക്ഷരാര്‍ഥത്തില്‍ ഗോളടിച്ച് ആഘോഷമാക്കി.

author-image
Athira Kalarikkal
Updated On
New Update
Leverkusen

50 മത്സരങ്ങള്‍ വിജയിച്ച് പൂര്‍ത്തിയാക്കിയ ബയര്‍ ലെവര്‍ക്യുസന്‍ താരങ്ങളുടെ ആഹ്ലാദം

Listen to this article
0.75x 1x 1.5x
00:00 / 00:00

 ബര്‍ലിന്‍ ; 50 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ച് ബയര്‍ ലവര്‍ക്യുസന്‍. 50 മത്സരങ്ങളില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് വിജയം കൈവരിച്ചിരിക്കുന്നത്. ജര്‍മന്‍ ബുന്ദസ്ലിഗ കിരീടം നേരത്തേ തന്നെ ഉറപ്പിച്ച ലെവര്‍ക്യുസന്‍ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരം അക്ഷരാര്‍ഥത്തില്‍ ഗോളടിച്ച് ആഘോഷമാക്കി.

പാട്രിക് ഷിക്ക് (41ാം മിനിറ്റ്), വിക്ടര്‍ ബോണിഫേസ് (45+2, പെനല്‍റ്റി), അമിന്‍ അദ്ലി (76), ജോസിപ് സ്റ്റാനിസിക് (86), അലക്‌സ് ഗ്രിമാല്‍ഡോ (90+8) എന്നിവരാണ് ലവര്‍ക്യുസിനെ വിജയത്തിലേക്ക് നയിച്ചത്. 22ന് ഡബ്ലിനില്‍ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയ്‌ക്കെതിരെയും രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബര്‍ലിനില്‍ നടക്കുന്ന ജര്‍മന്‍ കപ്പ് ഫൈനലില്‍ കൈസര്‍സ്ലോട്ടനെതിരെ സാബി അലോന്‍സോ പരിശീലിപ്പിക്കുന്ന ടീമിന് മത്സരങ്ങള്‍.

ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ ഈ സീസണില്‍ ആകെ 41 മത്സരങ്ങളിലാണ് വിജയം നേടിയിട്ടുള്ളത്. ബുന്ദസ്ലിഗയില്‍ 27, യൂറോപ്പ ലീഗില്‍ 9, ജര്‍മന്‍ കപ്പില്‍ 5 എന്നിവയാണ് ഈ സീസണില്‍ ലെവര്‍ക്യുസന്‍ നേടിയത്. 1963-65 കാലഘട്ടത്തില്‍ തുടരെ 48 മത്സരങ്ങളില്‍ പരാജയമറിയാതെ നിന്ന പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെയാണ് പിന്നിലാക്കിയത്. നൈജീരിയന്‍ താരം വിക്ടര്‍ ബോണിഫേസാണ് ബുന്ദസ്ലിഗയില്‍ ലെവര്‍ക്യുസന്റെ ടോപ് സ്‌കോറര്‍ (13). ആകെ 16 താരങ്ങള്‍ ബുന്ദസ്ലിഗ സീസണില്‍ ലെവര്‍ക്യുസനായി അങ്കം കുറിച്ചു. 

 

Bundesliga leverkusan