മേജര്‍ ലീഗ് സോക്കര്‍; പുതു ചരിത്രം രചിച്ച് മെസി, ഒരൊറ്റ കളിയില്‍ 5 അസിസ്റ്റും 1 ഗോളും !!

മേജര്‍ ലീഗ് സോക്കറില്‍ ചരിത്രം സൃഷ്ടിച്ച് ലയണല്‍ മെസി. ഇന്ന് ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന് എതിരെ ഇറങ്ങിയ മെസ്സി 5 അസിസ്റ്റുകള്‍ ആണ് ഒരൊറ്റ മത്സരത്തില്‍ നേടിയത്.

author-image
Athira Kalarikkal
New Update
Messi

Inter Miami forward Lionel Messi passes during the second half against the New York Red Bulls at Chase Stadium

Listen to this article
0.75x 1x 1.5x
00:00 / 00:00

 മേജര്‍ ലീഗ് സോക്കറില്‍ ചരിത്രം സൃഷ്ടിച്ച് ലയണല്‍ മെസി. ഇന്ന് ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന് എതിരെ ഇറങ്ങിയ മെസ്സി 5 അസിസ്റ്റുകള്‍ ആണ് ഒരൊറ്റ മത്സരത്തില്‍ നേടിയത്.

 6-2 എന്ന സ്‌കോറിന് ഇന്റര്‍ മയാമി വിജയിച്ചപ്പോള്‍ ആറ് ഗോളിലും മെസ്സിയുടെ ടച്ച് ഉണ്ടായിരുന്നു. ഒരേയൊരു മത്സരത്തില്‍ നിന്നാണ് 5 അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയത്. 

ഇന്ന് തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇന്റര്‍ മയാമി തിരിച്ചടിച്ച് വിജയ വഴിയിലേക്ക് വന്നത്. 30-ാം മിനിറ്റില്‍ വാന്‍സിറിലൂടെ ന്യൂയോര്‍ക്ക് ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മാറ്റിയാസ് റോഹാസ് മയാമിക്ക് സമനില നല്‍കി. മെസ്സിയുടെ പാസില്‍ നിന്നായിരുന്നു സമനില നേടിയത്. 

50-ാം  മിനിറ്റില്‍ മെസ്സിയുടെ ഫിനിഷില്‍ മയാമി ലീഡ് എടുത്തു. 62ആം മിനുട്ടില്‍ വീണ്ടും റോഹാസിന്റെ ഫിനിഷും മെസ്സിയുടെ അസിസ്റ്റും. സ്‌കോര്‍ 3-1. പിന്നെ സുവാര്‍സ് മെസ്സി കൂട്ടുകെട്ടിന്റെ സമയം ആയിരുന്നു. മെസ്സിയുടെ പാസില്‍ നിന്ന് ഒന്നിനു പിറകെ ഒന്നായി സുവാരസിന്റെ മൂന്ന് ഗോളുകള്‍. കളി ഇന്റര്‍ മയായി 6-2ന് ജയിച്ചു.

ഇതാദ്യമായാണ് ഒരു കളിക്കാരന്‍ എം എല്‍ എസില്‍ ഒരു മത്സരത്തില്‍ ആറ് ഗോളുകളുടെ ഭാഗമാകുന്നത്. മെസ്സി ഇന്ന് ആ റെക്കോര്‍ഡ് തന്റേതാക്കി മാറ്റി. ഇന്നത്തെ വിജയത്തോടെ ഇന്റര്‍ മയാമി ലീഗില്‍ 24 പോയിന്റുമായി ഒന്നാമത് തുടര്‍ന്നു. 

 

record lionel messi Major League Soccer