/kalakaumudi/media/media_files/2025/12/12/mesi-2-2025-12-12-08-20-47.jpg)
കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി എത്തുന്നു. ഇന്ന് അര്‍ധരാത്രിയോടെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
'Goat Tour' എന്നുപേരിട്ട സ്പോണ്‍സര്‍ പരിപാടിയില്‍ പ്രമുഖ കളിക്കാരായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പമുണ്ടാകും.
നാളെ രാവിലെ 10.30ന് കൊല്‍ക്കത്തയില്‍ സ്വന്തം പ്രതിമ അനാഛാദനം ചെയ്യുന്നതാണ് പ്രധാന പരിപാടി. 70 അടി ഉയരത്തിലുള്ള കൂറ്റന്‍ പ്രതിമയാണ് തയ്യാറായിട്ടുള്ളത്. പ്രദര്‍ശന മത്സരത്തിനുശേഷം ഹൈദരാബാദിലേക്ക് പോകും. അവിടെ രാത്രിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകീട്ട് മുംബൈയില്‍ പ്രദര്‍ശനമത്സരത്തില്‍ പന്ത് തട്ടും. ഫാഷന്‍ ഷോയില്‍ പങ്കെടുക്കും. തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയുണ്ട്. അര്‍ജന്റീന ക്യാപ്റ്റന്‍ രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. 2011ല്‍ വെനസ്വേലക്കെതിരെ കൊല്‍ക്കത്തയില്‍ സൗഹൃദമത്സരം കളിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
